പയ്യോളി അകാലത്തിൽമരണംകീഴടക്കിയജനങ്ങളുടെ പ്രിയങ്കരിയായ കാനത്തിൽ ജമീല എംഎൽഎകൊയിലാണ്ടി മണ്ഡലത്തിൽ നടത്തിയസമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ ജനസമക്ഷം അവതരിപ്പിക്കുന്നതിന് മുൻ എംഎൽഎ കെ ദാസൻ നയിക്കുന്നകൊയിലാണ്ടി മണ്ഡലം വികസന മുന്നേറ്റ ജാഥഞായർ രാവിലെ കോട്ടക്കലിൽ നിന്നും പ്രയാണ മാരംഭിക്കും.ശനി വൈകിട്ട് 5 ന് മൂരാട് പാലത്തിന് സമീപം നടന്ന പൊതുയോഗ ത്തിൽ വച്ച്  സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ജാഥയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചെറിയാവിസുരേഷ് ബാബു അധ്യക്ഷനായി. ആർജെഡി സംസ്ഥാന കമ്മിറ്റി അംഗം എം പി ശിവാനന്ദൻ, സിപിഐഎം ഏരിയാ സെക്രട്ടറി എം പി  ഷിബു,ജില്ലാ കമ്മിറ്റി അംഗങ്ങളായ ദീപ ഡി ഓൾഗ, എൽ ജി ലിജീഷ്,  ജാഥാ ലീഡർ കെ ദാസൻ, മാനേജർ കെ കെ മുഹമ്മദ്, 
പൈലറ്റ് എസ് സുനിൽ മോഹൻ, ഡപ്യൂട്ടി ലീഡർ രാമചന്ദ്രൻ കുയ്യണ്ടി , കെ ശശിധര ൻ , കെ കെ ശ്രീശു,എ വി ബാലകൃഷ്ണൻ, പി എം കെ അബ്ദുള്ള എന്നിവർ സംസാരി ച്ചു. സിപിഐ എം ഇരിങ്ങൽലോക്കൽ സെക്രട്ടറി പി ഷാജി സ്വാഗതം പറഞ്ഞു. ജാഥാ റൂട്ട്: രാവിലെ 9.30 കോട്ടക്കൽ, 10.15 അയനിക്കാട് പോസ്റ്റ്ഓഫീസ്, 11 പയ്യോളി, 11.45 കിഴൂർ, 2.30 പള്ളിക്കര, 3.15 പുറക്കാ ട് , 4. 00 തിക്കോടി, 4.45 നന്തി , 5.30 മൂടാടി , 6.15 ആനക്കുളം ( സമാപനം)