Ticker

6/recent/ticker-posts

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു.

കൊല്ലം അഞ്ചലിൽ ശബരിമല തീർഥാടകരുടെ ബസ്സും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. കരവാളൂർ നീലമ്മാൾ പള്ളിവടക്കതിൽ വീട്ടിൽ ശ്രുതിലക്ഷ്മി(16), തഴമേൽ ചൂരക്കുളം ജയജ്യോതി ഭവനിൽ ജ്യോതിലക്ഷ്മി(21), ഓട്ടോ ഡ്രൈവർ തഴമേൽ ചൂരക്കുളം അക്ഷയ് ഭവനിൽ അക്ഷയ് (23) എന്നിവരാണ് മരിച്ചത്. അഞ്ചൽ പുനലൂർ പാതയിലെ മാവിളയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം.
ശ്രുതി കരവാളൂർ
എഎംഎംഎച്ച്എസ് – ലെ പത്താം ക്ലാസ് വിദ്യാർഥിനിയും ജ്യോതിലക്ഷ്മി ബംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിനിയുമാണ്.
ആന്ധ്രാപ്രദേശിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസും അഞ്ചലിൽ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചാണ് അപകടം. ചൂരക്കുളത്തെ ജ്യോതിലക്ഷ്മിയുടെ വീട്ടിൽ നിന്നു ശ്രുതിലക്ഷ്മിയുടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ഓട്ടോ അപകടത്തിൽ പെട്ടത്

Post a Comment

0 Comments