Ticker

6/recent/ticker-posts

ഷൈമ പി.വിയുടെ "ജഡം എന്തു പറയാൻ "എന്ന കവിത സമാഹാരം പ്രകാശനം ചെയ്തു.


 കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ നടന്ന പുസ്തക പ്രകാശന ചടങ്ങ് കവി സത്യ ചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. പി കെ ഭരതൻ അധ്യക്ഷനായ ചടങ്ങിൽ പ്രശസ്ത നാടകകൃത്ത്  ചന്ദ്രശേഖരൻ തിക്കോടി പുസ്തക പ്രകാശനം നടത്തി. പിസി മോഹനൻ പുസ്തകം ഏറ്റുവാങ്ങി. രാജൻ നരയംകുളം പുസ്തകവലോകനം നടത്തി. ഡോക്ടർ മോഹനൻ നടുവത്തൂർ,ഷാജി വലിയാട്ടിൽ,  അഡ്വക്കേറ്റ് ശ്രീനിവാസൻ,ബാലു പൂക്കാട്, സുനന്ദ ഗംഗൻ,അനിൽ കാഞ്ഞിലശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ സത്യചന്ദ്രൻ പൊയിൽക്കാവ്, ചന്ദ്രശേഖരൻ തിക്കോടി,പിസി മോഹനൻ,രാജൻ നരയംകുളം സുരേഷ് ഉണ്ണി,അശോക അക്ഷയ എന്നിവർക്ക് സ്നേഹാദരവ് നൽകി.സാഫല്യം കൂട്ടായ്മയുടെ ഉപഹാരം ഷൈമ പി. വി ഏറ്റുവാങ്ങി. തുടർന്ന് ഷൈമ പി വി മറുമൊഴി നടത്തി.ബിനേഷ് ചേമഞ്ചേരി, ബിന്ദു ബാബു, ഷൈനി കൃഷ്ണ, രഞ്ജിത്ത്‌ നടവയൽ, വിനോദ് പൂക്കാട്, തുടങ്ങിയ സാംസ്‌കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ മുചുകുന്ന് ഭാസ്കരൻ സ്വാഗതവും  അശോക് അക്ഷയ നന്ദിയും  പറഞ്ഞു.

Post a Comment

0 Comments