Ticker

6/recent/ticker-posts

കോൺഗ്രസിന് തിരിച്ചടി: അഴിയൂർ പഞ്ചായത്തിൽ കൂടുതൽ നേതാക്കൾ ബിജെപിയിൽ ചേർന്നു

.

കോൺഗ്രസിന് തിരിച്ചടി അഴിയൂർ പഞ്ചായത്തിൽ കൂടുതൽ നേതാക്കൾ ബിജെപിയിൽ ചേർന്നു
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോഴിക്കോട് ജില്ലയിലെ അഴിയൂർ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. മുൻ പഞ്ചായത്ത് അംഗമായ കെ.പി. ജയകുമാർ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ അദ്ദേഹത്തെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

കഴിഞ്ഞയാഴ്ചയും സമാനമായ രീതിയിൽ കോൺഗ്രസ് നേതൃത്വത്തിന് വലിയ നഷ്ടമുണ്ടായിരുന്നു. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അഴിയൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്ന ശശിധരൻ തോട്ടത്തിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു.

ശശിധരൻ തോട്ടത്തിലിനൊപ്പം, ഗ്രാമപഞ്ചായത്ത് അംഗമായ മഹിജ തോട്ടത്തിലും ഇതേ കാരണം ചൂണ്ടിക്കാട്ടി ബിജെപിയിൽ ചേരുകയുണ്ടായി. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇരുവർക്കും കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചിരുന്നു. ഇതിലുള്ള പ്രതിഷേധമാണ് ഇവർ പാർട്ടി വിടാൻ കാരണമായത്. ഈ രണ്ടു നേതാക്കളെയും ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണനാണ് സ്വീകരിച്ചത്.

തുടർച്ചയായി പ്രമുഖ നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിൽ ചേരുന്നത്, തിരഞ്ഞെടുപ്പിന് മുന്നോടിയായി അഴിയൂരിലെ കോൺഗ്രസ് യൂണിറ്റിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

Post a Comment

0 Comments