Ticker

6/recent/ticker-posts

ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീ പിടിച്ചു പെട്രോൾ പമ്പ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവായി

പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാൻ എത്തിയ കാറിന് തീപിടിച്ചു. പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി പെട്രോൾ പമ്പിൽ എത്തിയ കാർ ഇന്ധനം നിറക്കുന്നതിനിടയാണ് തീ പിടിച്ചത് ബീഹാർ സ്വദേശി അനിൽ, നിയാസ് ,രത്നാകരൻ എന്നിവർ സുരക്ഷ സംവിധാനം ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു.
മലപ്പുറം കോട്ടക്കലിന് സമീപം പുത്തൂർ പെട്രോൾ പമ്പിൽ ഇന്നലെ വൈകിട്ടാണ് സംഭവം. പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്. കുട്ടികളടക്കമുള്ള യാത്രക്കാരെ ഉടൻ കാറിൽ നിന്ന് ഇറക്കി രക്ഷപ്രവർത്തനം നടത്തുകയായിരുന്നു.

Post a Comment

0 Comments