Ticker

6/recent/ticker-posts

മുദ്രാവാക്യം അനുചിതം;പാർട്ടിക്ക് ചേരാത്ത മുദ്രാവാക്യങ്ങൾ വിളിച്ച പ്രവർത്തകർക്ക് താക്കീത് നൽകി: എസ്ഡിപിഐ



വടകര : പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എസ്ഡിപിഐ വടകര മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല പ്രസ്താവനയിൽ പറഞ്ഞു. തെറ്റായ പദപ്രയോഗങ്ങളും പാർട്ടിക്ക് ചേരാത്ത മുദ്രാവാക്യങ്ങളും വിളിച്ച പ്രവർത്തകരെ താക്കീത് നൽകിയതായും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോ ടനുബന്ധിച്ച് വടകര നിയോജകമണ്ഡലത്തിൽ മുസ്ലിംലീഗിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അക്രമണങ്ങൾക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണം 
 പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ മുസ്ലിം ലീഗിന്റെ ഭാഗത്തുനിന്ന് വടകര മണ്ഡലത്തിൽ നിരവധി അക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
 തെരഞ്ഞെടുപ്പ് ദിവസം അഴിയൂരിൽ എസ്ഡിപിഐ പ്രവർത്തകരായ ഇർഷാദ്,റഹീസ് എന്നിവരെ ലീഗ് പ്രവർത്തകർ മർദ്ദിച്ചിട്ടും പോലീസ് കേസെടുത്തിട്ടില്ല.
 തെരഞ്ഞെടുപ്പ് റിസൾട്ട് വന്നതിന് ശേഷം നടന്ന വിജയാഘോഷത്തിന് നേരെ അക്രമം അഴിച്ചുവിട്ടത് മുസ്ലിം ലീഗാണ്. എസ്ഡിപിഐ നേതാവും മുൻ വാർഡ് മെമ്പറുമായ സാലിം അഴിയൂരിനെ ഇരുളിന്റെ മറവിൽ എട്ടോളം പേർ ക്രൂരമായി മർദ്ദിച്ചിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. നിലവിലെ വാർഡ് മെമ്പറായ സവാദിനെയും വിജയാഘോഷത്തിന് ഇടയിൽ മുസ്ലിം ലീഗിന്റെ പ്രവർത്തകർ മർദ്ദിച്ചിട്ടും കേസ് ചാർജ് ചെയ്യാൻ പോലും പോലീസ് തയ്യാറായിട്ടില്ല.
 വടകര കറുകയിൽ എസ്ഡിപിഐ സ്ഥാനാർത്ഥി താഹ യുടെ വീടിന് നേരെ പടക്കം എറിയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ സ്ഥാനാർത്ഥിയുടെ ഭാര്യ നൽകിയ പരാതിയിൽ പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായനടപടി യുണ്ടായിട്ടില്ല. കൊയിലാണ്ടി വളപ്പിൽ എസ്ഡിപിഐ ഓഫീസിൽ അക്രമം നടത്തുകയും വലിയ വളപ്പിലെ കൊടിമരത്തിൽ വെച്ച് പടക്കം പൊട്ടിച്ച് പതാക നശിപ്പിച്ചതും  മുസ്ലിം ലീഗിന്റെ പ്രവർത്തകരാണ്.  കഴിഞ്ഞ കുറഞ്ഞ നാളുകൾക്കുള്ളിൽ മുസ്ലിംലീഗിന്റെ പ്രവർത്തകരുടെ ഭാഗത്തുനിന്നും എസ്ഡിപിഐക്ക് നേരെ ഇത്തരം ഒരുപാട് അക്രമങ്ങൾ നടന്നതിൽ പ്രതിഷേധിച്ചാണ് വടകരയിൽ പ്രതിഷേധ പ്രകടനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു

Post a Comment

0 Comments