Ticker

6/recent/ticker-posts

കുഞ്ഞാലിമരക്കാർ സ്കൂൾ എൻ എസ് എസ്‌ സപ്തദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

പയ്യോളി :കുഞ്ഞാലിമരക്കാർ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പ് അയ്യപ്പൻകാവ് യു പി സ്കൂളിൽ ആരംഭിച്ചു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജംഗിഷ് നാരായണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് നിയമ ബോധവൽക്കരണം നടത്തി. പയ്യോളി നഗരസഭ എട്ടാം ഡിവിഷൻ കൗൺസിലർ ഷീജ പ്രദീപ്‌ അധ്യക്ഷത വഹിച്ചു. അയ്യപ്പൻ കാവ് യു പി സ്കൂൾ പി ടി എ പ്രസിഡന്റ് രാകേഷ് പട്ടായി സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ അഖിലേഷ് ചന്ദ്ര ടി ആമുഖ പ്രഭാഷണം നൽകി. പ്രോഗ്രാം ഓഫീസർ ഡോ. സുമേഷ് പി എം ക്യാമ്പ് വിശദീകരണം നൽകി. കുഞ്ഞാലിമരക്കാർ സ്റ്റാഫ് സെക്രട്ടറി ഷമീം അഹമ്മദ്‌, എസ്‌ എസ്‌ ജി കൺവീനർ ശശിധരൻ മാസ്റ്റർ,മോഹനൻ പി പി, കെ സി രാജീവൻ ,കിരൺ മാസ്റ്റർ, കെ ടി വിനോദൻ, വളണ്ടിയർ ലീഡർ ദേവാങ്ക് ആർ എസ്‌ എന്നിവർ സംസാരിച്ചു. വിളമ്പര ജാഥയും, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജയരാജൻ കെ യുടെ ക്ലാസും പരിപാടിയുടെ ഭാഗമായി നടന്നു.

Post a Comment

0 Comments