Ticker

6/recent/ticker-posts

ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽമേമുണ്ട അൾട്ടിമേക്സ് മുന്നിൽ


 വടകര:  ഡിസ്ട്രിക്ട് കരാട്ടെ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇരുപത്തി എട്ടാമത് ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പിൽ മേമുണ്ട അൾട്ടിമേക്സ് കരാട്ടെ ക്ലബ്ബ് . 136 പോയിൻറുമായി മുന്നേറ്റുന്നു. വടകര ബു ഡോ കരാട്ടെ ക്ലബ്ബ് 78 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ഒളിംപിക് അസോസിയേഷന്റെയും അംഗീകാരത്തോടെ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പത ജില്ലയിലെ 34 ക്ലബുകളില്‍ നിന്നായി തൊള്ളായിരത്തില്‍പരം പേര്‍ 126 കാറ്റഗറികളിലായി പങ്കെടുത്തു.ഐ പി എം സ്പോർട്സ് അക്കാദമിയിൽ നടന്ന മൽസരം
 ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേമനാഥ് ഉദ്ഘാടനം ചെയ്തു. പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. അസോസിയേഷൻ  ജില്ലസെക്രട്ടറി,  കെ.രതീഷ്‌കുമാര്‍, ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ ജില്ല ഖജാൻജി പി കെ വിജയൻ , വോളി ബോൾ. കോച്ച്  വി എം ഷിജിത്ത്,  ഐ പി എം സ്പോർട്സ് അക്കാദമി ഡയറക്ടർ കെ പ്രസാദ്, പി അഞ്ജന,സി.ടി.രജീഷ്,എന്‍.ടി.കെ.അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.
പടം.. ജില്ല കരാട്ടെ അസോസിയേഷൻ ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പ് ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപ്രു പ്രേമനാഥ് ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

0 Comments