Ticker

6/recent/ticker-posts

തൃശൂരിൽ കലോത്സവ ആരവം: ജനുവരി 14 മുതൽ മാറ്റുരയ്ക്കാൻ കൗമാര പ്രതിഭകൾ

 


തൃശൂർ: കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനം വീണ്ടും കൗമാര കലാമേളയ്ക്ക് വേദിയാകുന്നു. 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ നടക്കും. തേക്കിൻക്കാട് മൈതാനം ഉൾപ്പെടെ നഗരത്തിലെ 25 വേദികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:

ഉദ്ഘാടനം: ജനുവരി 14 രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.സമാപനം: ജനുവരി 18ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ചലച്ചിത്ര താരം മോഹൻലാൽ മുഖ്യാതിഥിയാകും.

മത്സരങ്ങൾ: 5 ദിവസങ്ങളിലായി 239 ഇനങ്ങളിൽ പ്രതിഭകൾ മാറ്റുരയ്ക്കും.വേദികൾ: പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനത്ത് മോഹിനിയാട്ടം, ഭരതനാട്യം, നാടോടി നൃത്തം തുടങ്ങിയവ നടക്കും.

സംസ്കൃത കലോത്സവം: ജവഹർ ബാലഭവൻ (വേദി 13).

അറബിക് കലോത്സവം: സി.എം.എസ്. എച്ച്.എസ്.എസ് (വേദി 16, 17).ഭക്ഷണശാല: പാലസ് ഗ്രൗണ്ടിൽ വിശാലമായ ഭക്ഷണ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഓഫീസുകൾ: രജിസ്ട്രേഷൻ ഗവ. മോഡൽ ബോയ്സ് സ്കൂളിലും, പ്രോഗ്രാം ഓഫീസ് ഗവ. മോഡൽ ഗേൾസ് വി.എച്ച്.എസ്.എസിലും പ്രവർത്തിക്കും.

മന്ത്രി കെ. രാജൻ (ചെയർമാൻ, സംഘാടക സമിതി), എ.സി. മൊയ്തീൻ എം.എൽ.എ (ചെയർമാൻ, പ്രോഗ്രാം കമ്മിറ്റി), ഡി.പി.ഐ. എൻ.എസ്.കെ. ഉമേഷ് (ജനറൽ കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലാണ് മേളയുടെ ഒരുക്കങ്ങൾ പൂർത്തിയാകുന്നത്. അനിൽ ഗോപൻ തയ്യാറാക്കിയ ഔദ്യോഗിക ലോഗോയാണ് ഇത്തവണ കലോത്സവത്തിന് മാറ്റുകൂട്ടുന്നത്. കൂടുതൽ വിവരങ്ങൾക്കും തത്സമയ ഫലങ്ങൾക്കുമായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്

Post a Comment

0 Comments