Ticker

6/recent/ticker-posts

വീട്ടിലെ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ചു. പോലിസ് അന്വേഷണം ആരംഭിച്ചു

ഇടുക്കി മണിയാറന്‍കുടിയില്‍ വീട്ടിലെ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ചു.  സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീട്ടില്‍ പ്രസവമെടുക്കുന്നതിനിടെ കുഞ്ഞ് മരിക്കുകയായിരുന്നു. പാസ്റ്ററായ ജോണ്‍സണ്‍-ബിജി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ബന്തക്കോസ്ത് വിഭാഗത്തില്‍പ്പെട്ട പാസ്റ്റര്‍ ആണ് ജോണ്‍സണ്‍. വിശ്വാസപരമായി ആശുപത്രി സേവനങ്ങള്‍ തേടുന്നവരല്ല ഇവര്‍ എന്നാണ് ലഭിക്കുന്ന വിവരം.
ആശുപത്രിയില്‍ പോകാത്തത് തങ്ങളുടെ വിശ്വാസമാണെന്നാണ് ഇവര്‍ പറഞ്ഞതെന്ന് പോലിസ് പറയുന്നു. നിലവില്‍ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അവര്‍ ആശുത്രിയിലും മെഡിക്കല്‍ സോവനങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലന്നുമാണ് റിപോര്‍ട്ടുകള്‍ വരുന്നത്. ഡോക്ടര്‍മാരെ ശുശ്രൂഷിക്കാന്‍ സമ്മതിക്കുന്നില്ലെന്നും വിവരമുണ്ട്.  

Baby dies after home birth. Police launch investigation

Post a Comment

0 Comments