Ticker

6/recent/ticker-posts

പട്ടാപ്പകല്‍ കക്കൂസ്മാലിന്യം തുറന്നുവിട്ടു, പ്രതിഷേധവുമായി നാട്ടുകാര്‍

തളിപ്പറമ്പ്: പട്ടാപ്പകല്‍ കക്കൂസ്മാലിന്യം കാക്കാത്തോടിലേക്ക് തുറന്നുവിട്ടു, പ്രതിഷേധവുമായി നാട്ടുകാര്‍ ബാംബു ഫ്രഷ് റസ്റ്റോറന്റ് പ്രദേശവാസികൾ വളഞ്ഞു.ഇന്ന് ഉച്ചയോടെയാണ് സംഭവം.ചിറവക്കിലെ ബാംബുഫ്രഷ് റസ്‌റ്റോറന്റിലെ കക്കൂസ് മാലിന്യങ്ങളാണ് തുറന്ന സ്ഥലത്തേക്ക്ഒഴുക്കി വിട്ടത്.മാലിന്യം കീഴാറ്റൂര്‍ ഭാഗത്തേക്ക് ഒഴുകിയെത്തിയതോടെ നാട്ടുകാര്‍ക്ക് കടുത്ത ദുര്‍ഗന്ധം കാരണം പ്രദേശത്ത് നില്‍ക്കാനാവാത്ത അവസ്ഥയായി.

ഇതോടെയാണ് അന്വേഷണം നടത്തി മാലിന്യം ബാംബുഫ്രഷില്‍ നിന്നാണെന്ന് കണ്ടെത്തിയത്.രോഷാകുലരായ നാട്ടുകാര്‍ ചിറവക്കിലെത്തി റസ്‌റ്റോറന്റ് വളഞ്ഞു.നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ കെ.രമേശന്‍, കെ.എം.ലത്തീഫ്, സി.പി.എം ലോക്കല്‍ സെക്രട്ടെറി കെ.ബിജുമോന്‍ എന്നിവരും സ്ഥലത്തെത്തി

Post a Comment

0 Comments