Ticker

6/recent/ticker-posts

കോന്നി പാറമട അപകടം കാണാതായ ബിഹാർ സ്വദേശിക്കായി തിരച്ചിൽ

പത്തനംതിട്ട: കോന്നി പാറമട അപകടത്തിൽ കാണാതായ ബിഹാർ സ്വദേശിക്കായി തിരച്ചിൽ. ഫയർഫോഴ്‌സ്‌ സംഘത്തിന് പുറമേ 27 അംഗ എൻഡിആർഎഫ് സംഘവും രക്ഷാദൗത്യത്തിൽ പങ്കുചേരുന്നു. അപകടത്തിൽ ഒഡീഷാ സ്വദേശി മരിച്ചിരുന്നു. മരിച്ചത് ഒഡീഷാ സ്വദേശി മഹാദേവ്. കണ്ടെത്താനുള്ളത് ബീഹാർ സ്വദേശി അജയ് റാവുവിനെയാണ്. ക്വാറിയുടെ പ്രവർത്തനം അനുമതിയില്ലാതെയെന്ന് നാട്ടുകാർ. റിപ്പോർട്ട് തേടി കളക്ടർ.

രാവിലെ ഏഴുമണിമുതലാണ് തിരച്ചിൽ പുനരാരംഭിക്കുക. ഇന്നലെ ഉച്ചക്കാണ് അപകടം നടന്നത്. പാറകൾ ഹിറ്റാച്ചി ഉപയോഗിച്ച് നീക്കം ചെയ്യുമ്പോൾ വലിയ പാറകഷ്ണങ്ങൾ ഹിറ്റാച്ചിക്ക് മുകളിലേക്ക് വീണാണ് അപകടം ഉണ്ടായത്.

Post a Comment

0 Comments