Ticker

6/recent/ticker-posts

"ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോകോളും" പ്രകാശനം ചെയ്തു.


 മൂടാടി:- മുൻ വിദ്യാഭ്യാസ ഉപഡയറക്ടർ വാസു മൂടാടി രചിച്ച" ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോക്കോളും" ചെറുകഥാ സമാഹാരം ചന്ദ്രശേഖരൻ തിക്കോടി പ്രകാശന കർമ്മം നിർവഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.കെ ശ്രീകുമാർ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ ഡോക്ടർ ഐസക് ഈപ്പൻ ഉദ്ഘാടനം ചെയ്തു. ടി നരേന്ദ്രൻ മാസ്റ്റർ, ഇബ്നു റോഷൻ, രജത് വിൽസൺ എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. ഡോക്ടർ ആർ കെ സതീഷ്, സ്വാമിദാസ് മുചുകുന്ന്, മുണ്ട്യടി ദാമോദരൻ എന്നിവർ ആശംസ അർപ്പിച്ചു. മൂടാടി ശ്രീനാരായണ ലൈബ്രറിയും പുരോഗമന കലാ സാഹിത്യ സംഘവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സി കെ വാസു മാസ്റ്റർ മറുമൊഴി നടത്തി. പി വി ഗംഗാധരൻ സ്വാഗതവും ടി എം കെ അരവിന്ദൻ നന്ദിയും രേഖപ്പെടുത്തി.

Post a Comment

0 Comments