Ticker

6/recent/ticker-posts

പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിന് പഠനകിറ്റ് നൽകി വീ ബോണ്ട് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ


പേരാമ്പ്ര:പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിലെ അർഹരായ കുട്ടികൾക്ക് പഠനോപകരണ കിറ്റ് നൽകി 1986 എസ്.എസ്.എൽ.സി. ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ "വീബോണ്ട് " മാതൃകയായി.
സ്കൂളിലെ അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി പഠനോപകരണങ്ങൾ നൽകി സഹായിക്കുന്ന
 "ഒപ്പം" പദ്ധതിയിലേക്കാണ് വീബോണ്ട് പഠനകിറ്റ് സംഭാവന നൽകിയത്.
ചടങ്ങിൽ വീ ബോണ്ട് സഹപാഠിയും വടകര DySP യുമായ ആർ. ഹരിപ്രസാദ് മുഖ്യാതിഥിയായി പങ്കെടുത്തു.
ചെയർമാൻ വിജയൻ കെ.കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ. പ്രസിഡൻ്റ് പി.സി. ബാബു മാസ്റ്റർ, സീനിയർ അധ്യാപകൻ പി.ബി. ഹരിപ്രമോദ്,ചിത്ര ടീച്ചർ, കെ.എം സുനിൽ മാസ്റ്റർ, മനോജ് പി.,ശോഭകല്ലോട്ട്, ശ്രീകുമാരി, അനിത ഒ.തുടങ്ങിയവർ സംസാരിച്ചു.
കൺവീനർ ജലജചന്ദ്രൻ സ്വാഗതവും ട്രഷറർ അശോകൻ മഹാറാണി നന്ദിയും രേഖപ്പെടുത്തി.

Post a Comment

0 Comments