Ticker

6/recent/ticker-posts

തീവ്ര ന്യൂനമർദ്ദം

തിരുവനന്തപുരം:ശക്തമായ ന്യൂനമർദങ്ങൾ നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക്സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. വടക്ക് കിഴക്കൻ രാജസ്ഥാനും വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദം (Well Marked LowPresure Area) സ്ഥിതി ചെയ്യുന്നു. മറ്റൊരു ശക്തി കൂടിയ ന്യൂനമർദം പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലായി സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

ജൂലൈ 14, 16 & 18 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ 14-18 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ജൂലൈ 14 -18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

Post a Comment

0 Comments