Ticker

6/recent/ticker-posts

സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുക.

ഭരണഘടന വിഭാവനം ചെയ്യുന്ന, മനുഷ്യൻ്റെ മൗലിക അവകാശമായ, സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ അടിയന്തിരമായി പരിഹരിക്കണമെന്നും, സർവ്വീസ് റോഡ് പൂർണ്ണമായി സം ഞ്ചാരയോഗ്യമാക്കണമെന്നും, പെൻഷൻ പരിഷ്ക്കരണം ഉടനെ പ്രാബല്യത്തിൽ വരുത്തുണമെന്നും ക്ഷാമാശ്വാസ കുടിശ്ശിക ഉടനെ വിതരണം ചെയ്യണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്സ്, എസ്സ്, പി , യു ) ഇരിങ്ങൽ യൂനിറ്റ് സ്പെഷ്യൽ കൺവെൻഷൻ ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡണ്ട് കെ.കെ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച കൺവെൻഷൻ കെ. കെ. സ്മിതേഷ് ( കൗൺസിലർ,പയ്യോളി നഗരസഭ) ഉദ്ഘാടനം ചെയ്തു. സംഘടനാ റിപ്പോർട്ട് കെ.ടി ചന്ദ്രൻ (ബ്ലോക്ക് കമ്മിറ്റി അംഗം) അവതരിപ്പിച്ചു. കൈത്താങ്ങ് ധന സഹായം വി.പി. നാണു മാസ്റ്റർ (ബ്ലോക്ക് കമ്മിറ്റി അംഗം) വിതരണം ചെയ്തു. പുതിയ മെമ്പർമാരെ ശ്രീമതി വനജ (സംസ്ഥാന കൗൺസിൽ അംഗം) സ്വീകരിച്ചു. മുതിർന്ന അംഗങ്ങളെ എം.ടി.നാണു മാസ്റ്റർ (ജില്ലാ കൗൺസിൽ അംഗം) ആദരിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് കെ. ശശിധരൻ ( പ്രസിഡണ്ട് ബ്ലോക്ക് കമ്മിറ്റി) എ.എം കുഞ്ഞിരാമൻ ( സെക്രട്ടറി ബ്ലോക്ക് കമ്മിറ്റി) കെ.വി.രാജൻ, കെ ധനഞ്ജയൻ (ബ്ലോക്ക് കമ്മിറ്റി അംഗം) എന്നിവർ സംസാരിച്ചു. വി.കെ നാസർ മാസ്റ്റർ സ്വാഗതവും പി. വി ബാബു നന്ദിയും പറഞ്ഞു.

Post a Comment

0 Comments