പയ്യോളി :സ്വച്ഛ് സർവ്വേഷൻ നാഷണൽ സർവ്വേയിൽ ജിഎഫ്സി ( ഗാർബേജ് ഫ്രീ സിറ്റി) റാങ്കിൽ കോഴിക്കോട് ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു നഗരസഭയായി പയ്യോളി മുനിസിപാലിറ്റി. ദേശീയ അടിസ്ഥാനത്തിൽ നടക്കുന്ന സ്വച്ഛ് സർവ്വേഷൻ നാഷണൽ സർവ്വേയിൽ ജിഎഫ്സി ( ഗാർബേജ് ഫ്രീ സിറ്റി) വിഭാഗത്തിൽ ആദ്യമായാണ് കേരളത്തെ പരിഗണിക്കുന്നത്.
രാജ്യത്തുടനീളമുള്ള എല്ലാ നഗരങ്ങളെയും ഉൾപ്പെടുത്തി നഗരങ്ങളുടെ വൃത്തിയും ശുചിത്വവും അളക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സർവ്വേ ആയ സ്വച്ഛ് സർവ്വേക്ഷൻ 2024 സർവ്വെയിൽ മികച്ച നേട്ടം കരസ്തമാക്കുവാൻ പയ്യോളി നഗരസഭക്കു സാധിച്ചു. ജനകീയവും ഭരണപരവുമായ പിന്തുണ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ദേശീയ തലത്തിൽ മുൻ വർഷത്തെ 3277 എന്ന നാഷണൽ റാങ്കിങ്കിൽ നിന്നും 596 എന്ന റാങ്കിലേക് എത്തിപെടുവാൻ നഗരസഭക്ക് സാധിച്ചു. വെളിയിട വിസർജനം വിമുക്ത നഗരസഭ വിഭാഗത്തിലും പ്ലസ് നേട്ടം കരസ്തമാക്കുവാൻ നഗരസഭക്ക് സാധിച്ചു. പയ്യോളി നഗരസഭയിൽ "മാലിന്യമുക്തം നവകേരളം" ക്യാമ്പയിനുമായി സഹകരിച്ച് വിവിധ ശുചിത്വ പരിപാടികൾ നടപ്പിലാക്കിയതിൽ നഗരസഭ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ IEC ബോർഡുകൾ, ചുമർ ചിത്രങ്ങൾ, ട്വിൻ ബിൻകൾ, സിസിടിവി ക്യാമറകൾ എന്നിവ സ്ഥാപിക്കുകയും, എല്ലാ പൊതു ശുചിമുറികളുടെയും ജലാശയങ്ങളുടെയും വൃത്തിയും പ്രവർത്തനക്ഷമതയും ഉറപ്പാക്കുകയും ചെയ്തു.
ഹരിതകർമസേനയുടെ പ്രവർത്തനം വ്യാപിപ്പിക്കുകയും, രണ്ട് പുതിയ മാലിന്യ സമാഹരണ വാഹനങ്ങൾ ഉൾപ്പെടുത്തുകയും, MRF കേന്ദ്രത്തെ കൂടുതൽ ഫലപ്രദമായി പ്രവർത്തിപ്പിക്കുകയും ചെയ്തതിലൂടെ മാലിന്യമുക്തി കാര്യക്ഷമമായി നടപ്പിലാക്കാൻ നഗരസഭയ്ക്ക് സാധിച്ചു.
സ്കൂളുകളിൽ മാലിന്യ സംസ്കരണത്തെ ഉദ്ദേശിച്ചു കൊണ്ട്, സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ പരിധിയിൽ പെടുന്ന 12 സ്കൂളുകളിൽ തുമ്പൂർമൂഴി കമ്പോസ്റ്റിംഗ് യൂണിറ്റുകൾ സ്ഥാപിക്കുകയും, അവ ഫലപ്രദമായി ഉപയോഗിച്ച് മാലിന്യങ്ങൾ മാനേജ്മെന്റ് ചെയ്യുകയും ചെയ്യുന്നു. സ്കൂൾ അധികാരികളുടെ സഹകരണത്തോടു കൂടി ഈ സംവിധാനങ്ങൾ ശുചിത്വ പഠനത്തിന്റെയും പ്രവർത്തിയുടെയും ഭാഗമാക്കി മാറ്റാനാണ് നഗരസഭയ്ക്ക് സാധിച്ചത്.
വൃത്തിയുള്ള അന്തരീക്ഷം നിലനിർത്തുന്നതിനായി, നഗരസഭ ദിവസേന രാവിലെയും രാത്രിയും രണ്ട് സ്വച്ഛത സ്ക്വാഡുകൾ വിന്യസിപ്പിക്കുകയും, നിയമ ലംഘകരെ തിരിച്ചറിയുന്നതിനും ശിക്ഷനടപടികൾ സ്വീകരിക്കുന്നതിനും വേണ്ടി കർശന നടപടികൾ നടപ്പിലാക്കുകയും ചെയ്തു. ആയതൊക്കെ ഈ നേട്ടത്തിന് കാരണമായി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.