Ticker

6/recent/ticker-posts

കെ.കെ.രാമൻ സ്മാരക എൻഡോവ്മെൻ്റ് കാരയാട് ഏ.യു.പി.സ്കൂളിന് സമർപ്പിച്ചു

.
മേപ്പയ്യൂർ: മേപ്പയ്യൂരിലെ പൊതുപ്രവർത്തകനായിരുന്ന കെ.കെ.രാമൻ്റെ ഓർമ്മക്കായിചങ്ങരം വെള്ളി ഭഗത് സിംഗ് ലൈബ്രറി അദ്ദേഹത്തിൻ്റെ കുടുംബവുമായി സഹകരിച്ച് ഏർപ്പെടുത്തിയ കെ.കെ.രാമൻ സ്മാരക എൻഡോവ്മെൻ്റ് കരയാട് ഏ യു.പി.സ്കൂളിന് സമർപ്പിച്ചു.
അരിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ വി.പി.അശോകൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: പി.ഗവാസ് എൻഡോവ്മെൻറ് വിതരണം ചെയ്തു. 
  .കെ.കെ.രാമൻ അനുസ്മരണ പ്രഭാഷണം യൂസഫ് കോറോത്ത് നിർവ്വഹിച്ചു.വി.പി. ബാബു (പി.ടി.എ.പ്രസിഡണ്ട്) നഫീസ ബഷീർ (എം.പി.ടി.എ ചെയർപേഴ്സൺ)
എം.വിനോദ് ,ജയേഷ് ആർ.പി.( സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസകളർപ്പിച്ചു.
പ്രധാനാധ്യാപിക മിനി ചാലിൽ സ്വാഗതവും, ലൈബ്രറി സെക്രട്ടറി വി.വൽസൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments