Ticker

6/recent/ticker-posts

കണ്ണൻകടവ് സ്വദേശി ജാസിറിൻ്റെ മൃതദേഹം ഖബറടക്കി


 കൊയിലാണ്ടി:കടലിൽ കാണാതായ കണ്ണൻകടവ് സ്വദേശിയുടെ മൃതദേഹം ഖബറടക്കി കാട്ടിലപ്പീടിക മുല്ലാണ്ടിയിൽ താമസിക്കും മുഹമ്മദ് ജാസിർ(22) ആണ് മരിച്ചത്. ഇന്ന് രാവിലെ മാറാട് ബീച്ചിൽ നിന്ന് 11നോട്ടിക്കൽ മൈൽസ് അകലെ നിന്ന് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് കോസ്റ്റൽ പോലിസെത്തിയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്.
ജൂലൈ 24 മുതലാണ് ജാസിറിനെ കാണാതായത്. കാട്ടിലപ്പീടിക അമ്പലപ്പള്ളി ഹാർഡ് വെയർഷോപ്പിലെ ജീവനക്കാരനായിരുന്നു ജാസിർ. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് ജോലി സ്ഥലത്തേക്ക് തിരിച്ചുപോയ ജാസിർ കടയിലെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ണങ്കടവ് ബീച്ചിന് സമീപം ജാസിർ ഉപയോഗിച്ചിരുന്ന ബൈക്കും ചാവിയും ഹെൽമറ്റും കണ്ടെത്തിയിരുന്നു. കടലിൽ വീണതാകാമെന്ന സംശയത്തെ തുടർന്ന് അന്നുതന്നെ ബേപ്പൂർ മുതൽ കണ്ണൂർവരെയുള്ള ഭാഗത്ത് ബോട്ടുകൾ ഉപയോഗിച്ചും ഹെലികോപ്റ്റർ ഉപയോഗിച്ചും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വൈകിട്ട് 4 30 കണ്ണങ്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹംഹം മറവ് ചെയ്തു.
 

Post a Comment

0 Comments