Ticker

6/recent/ticker-posts

എസ് എൻ ബി എം ഗവ. യു പി സ്കൂളിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്തു


പയ്യോളി: പാഠ്യപദ്ധതിക്കൊപ്പം കുട്ടികളുടെ അഭിരുചിക്കനുസരിച്ച് തൊഴിൽ പരിശീലിപ്പിക്കുന്നതിനു വേണ്ടി സമഗ്ര ശിക്ഷ കേരളയുടെയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെയും നേതൃത്വത്തിൽ നടത്തുന്ന ക്രിയേറ്റീവ് കോർണർ പദ്ധതി മേലടി എസ് എൻ ബി എം ഗവ. യു പി സ്കൂളിൽ ആരംഭിച്ചു.കൃഷി, ഫാഷൻ ഡിസൈനിംങ്ങ്, പാചകം, മരപ്പണി, ഇലട്രിക്കൽ & ഇലക്ട്രോണിക്സ്, പ്ലംബിംങ്ങ് എന്നീ മേഖലകളിലാണ് കുട്ടികൾക്ക് പരിശീലനം നൽകുക.
വാർഡ് കൗൺസിലർ എൻ.പി.ആതിരയുടെ അദ്ധ്യക്ഷതയിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് ചങ്ങാടത്ത് ക്രിയേറ്റീവ് കോർണറിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ബി ആർ സി ട്രെയിനർ പി അനീഷ് പദ്ധതി വിശദീകരിച്ചു.എൽ എസ് എസ് ,യു എസ് എസ് വിജയികൾക്കുള്ള ഉപഹാരം പയ്യോളി നഗരസഭാവിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മറ്റി ചെയർമാൻ പി.എം. റിയാസ് വിതരണം ചെയ്തു. പ്രധാനാധ്യാപകൻ എം.സി.പ്രമോദ്,പി ടി എ പ്രസിഡൻ്റ് വി.കെ.മുനീർ, എസ് എം സി ചെയർമാൻ അജയകുമാർ, വിവേക് പയ്യോളി, എൻ സിന്ധു, കെ.സറീന, വൈഗ വൈഷ്ണവി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments