Ticker

6/recent/ticker-posts

ശക്തമായ കാറ്റിലും മഴയിലും കീഴൂർ തുറശ്ശേരിക്കടവ്. മണിയൂർ കുന്നത്തുകര ഭാഗങ്ങളിൽ മരങ്ങൾ മുറിഞ്ഞു വീണ് വൻ നാശനഷ്ടം


 പടം സുരേന്ദ്രൻ പയ്യോളി

ശക്തമായ കാറ്റിലും മഴയിലും കീഴൂർ തുറശ്ശേരിക്കടവ്. മണിയൂർ കുന്നത്തുകര ഭാഗങ്ങളിൽ മരങ്ങൾ മുറിഞ്ഞു വീണ്  വൻ നാശനഷ്ടം സംഭവിച്ചു.ചൊവ്വ വയലിനു സമീപമുള്ള മാവ് റോഡിലേക്ക് മുറിഞ്ഞു വീണതു കാരണം ഗതാഗതം തടസ്സപ്പെട്ടു.നാട്ടുകാരുടെ ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ഫയർഫോഴ്സിനെ വിവരമറിയിച്ചെങ്കിലും 
സേന എത്തു മുമ്പ്


 റോഡിലുള്ള തടസ്സങ്ങൾ പൂർണ്ണമായും നാട്ടുകാർ മാറ്റി.തുറശ്ശേരിക്കടവിന് സമീപമുള്ള കുനീമ്മൽ വിനോദൻ്റെ വീടിനു മേൽ തെങ്ങ് മുറിഞ്ഞു വീണ് വീട് പൂർണ്ണമായും തകർന്നു.മണിയൂർ കുന്നത്തുകര ഭാഗത്ത് വൈദ്യുതി ലൈൻ അറ്റ് വീണു വൈദ്യുതി നിലച്ചു.മണിയൂർ പതിനഞ്ചാം വാർഡിൽ താമസിക്കുന്ന കിഴക്കേ കുളങ്ങരച്ചാലിൽ സലാമിൻ്റെ ഓട് മേഞ്ഞ വീടിനു മേൽ തെങ്ങ് വീണ് നാശനഷ്ടം സംഭവിച്ചു. വീട്ടിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

Post a Comment

0 Comments