Ticker

6/recent/ticker-posts

കൊടുവള്ളിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 5 കോടി രൂപ പിടികൂടി സംഭവം മയക്കുമരുന്ന് പരിശോധനക്കിടെ

കോഴിക്കോട് : കൊടുവള്ളിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 5 കോടി രൂപ പോലീസ് പിടികൂടി.കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരെയാണ് കൊടുവള്ളി പൊലീസ് പിടികൂടിയത്. കാറിൽ ആറ് രഹസ്യ അറകൾ നിർമിച്ച്പണം  കടത്തുകയായിരുന്നു.
കൊടുവള്ളിക്ക് സമീപം എളേറ്റിൽ വട്ടോളിയിൽ മയക്കുമരുന്ന് പരിശോധനക്കായി എത്തിയ പൊലീസ് സംഘമാണ് സംശയകരമായ സാഹചര്യത്തിൽ നിർത്തിയിട്ട വാഹനം പരിശോധിച്ചത്. ഇതിൽ നിന്നാണ് ആദ്യം 4 കോടി രൂപ കണ്ടെടുത്തത്. തുടർന്ന് വിശദമായി നടത്തിയ പരിശോധനയിൽ ഒരു കോടിരൂപ കൂടി കണ്ടെടുക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേണം ആരംഭിച്ചു.

Post a Comment

0 Comments