Ticker

6/recent/ticker-posts

ഇതിഹാസങ്ങളും കഥാപാത്രങ്ങളുംവർത്തമാനകാല ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നു- ഡോ. ടി എസ് ശ്യാംകുമാർ

 
പയ്യോളി ഇതിഹാസങ്ങളും അതിലെ കഥാപാത്രങ്ങളും ഇന്ത്യയിലെ വർത്തമാനകാല ജീവിതത്തിൽ ഇടപെട്ട് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു എന്നും സമകാലിക സാമൂഹിക രാഷ്ട്രീയ ജീവിതത്തിൽ വലിയൊരളവോളം അവർക്ക് സ്വാധീനം ചെലുത്താൻ കഴിയുന്നുണ്ടെന്നുംഡോ. ടി എസ് ശ്യാം കുമാർ അഭിപ്രായപ്പെട്ടു. പുരോഗമന കലാസാഹിത്യ സംഘം പയ്യോളിയിൽ സംഘടിപ്പിച്ച ഇതിഹാസ പുരാണങ്ങളുടെ വായനാ രീതികൾ പ്രശ്നങ്ങളും പ്രതിസ ന്ധികളും എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.        പുരാണങ്ങളുംകഥാപാത്രങ്ങളും പൊതു ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെ ജനാധിപത്യപരവുംമതനിരപേക്ഷവുമായമണ്ഡലത്തിലേക്ക്ആനയിക്കുകയെന്നതാണ്നിർണായക പ്രാധാന്യമുള്ള രാഷ്ട്രീയ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ. ആർ കെ സതീഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ഡി ദീപ സംസാരിച്ചു. വി പി രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.
 .

Post a Comment

0 Comments