Ticker

6/recent/ticker-posts

പാലക്കാട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി. ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള നീക്കം പിന്‍വലിക്കണമെന്നാവശ്യം

spotkerala news 
ഹെഡ്‌ഗേവാര്‍ വിവാദം: പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിൽ
നൈപുണ്യകേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകന്‍ കെ ബി ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള പാലക്കാട് നഗരസഭാ തീരുമാനത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി. ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സഗരസഭാ യോഗം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ എല്‍ഡിഎഫും യുഡിഎഫും പ്രതിഷേധവുമായി രംഗത്തെത്തി. പിന്നീടിത് ബിജെപി കൗണ്‍സിലര്‍മാരുമായുള്ള തര്‍ക്കത്തില്‍ കലാശിച്ചു. തുടര്‍ന്ന കൈയ്യേറ്റമുണ്ടായി. ചെയര്‍പേഴ്‌സണെ കൈയ്യേറ്റം ചെയ്തതായും കൗണ്‍സിലര്‍ കുഴഞ്ഞു വീണതായും വിവരമുണ്ട്. .
ഹെഡ്‌ഗേവാറിന്റെ പേര് തന്നെ ബഡ്‌സ് സ്‌കൂളിന് നല്‍കുമെന്നും അതില്‍ നിന്ന് പിന്നോട്ടില്ലെന്നും പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീളാ ശശിധരന്‍ പറഞ്ഞു. പാലക്കാട് നഗരസഭ ബിജെപിയാണ് ഭരിക്കുന്നന്നതെങ്കില്‍ തങ്ങള്‍ തന്നെ ഈ വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.

Post a Comment

0 Comments