Ticker

6/recent/ticker-posts

താമരശ്ശേരിയിൽ കാറിൽ കടത്തിയ രാസലഹരിയുമായി 4 പേരെ പോലിസ് പിടിയിൽ


താമരശ്ശേരി : ബാംഗ്ലൂരിൽ നിന്നും കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാലുപേരെ താമരശ്ശേരി, അടിവാരത്ത് വെച്ച് കോഴിക്കോട് റൂറൽ എസ്.പി കെ. ഇ.ബൈജു ഐ.പി. എസ് ന്റെ കീഴിലുള്ള സംഘം പിടികൂടി.
കൊടുവള്ളി, കരുവം പോയിൽ,കരുമ്പാരു കുഴിയിൽ, ജുനൈദ് എന്ന ടോം (30), കരുവം പൊയിൽ, വട്ടക്കണ്ടി വീട്ടിൽ, ഷഫീഖ് എന്ന പീക്കു (32),,കരുവം പൊയിൽ, പൊൻപാ റക്കൽ,മുഹമ്മദ് യാസീൻ, (24),, ചിമ്മിണി എന്ന പുത്തൂർ എടവനകുന്നത്, ഷക്കീൽ ഇ.കെ (25) എന്നിവരെയാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ അടിവാരത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.
11.32 ഗ്രാം എം ഡി എം എ യും,, 4.73ഗ്രാം എം ഡി എം എ എക്സ്റ്റസി ഗുളികകളും പ്രതികളിൽ നിന്നും കണ്ടെടുത്തു. KL/ 57/ AB 2023 നമ്പർ കാറും കസ്റ്റഡിയിൽ എടുത്തു. സ്ഥിരമായി ബാംഗ്ലൂരിൽ നിന്നും വാങ്ങി കോഴിക്കോട്, വയനാട്,മലപ്പുറം ജില്ലകളിൽ വിൽപന നടത്തുന്നവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. ഷഫീക് ഗൾഫിൽ നിന്നും അടുത്ത കാലത്താണ് നട്ടിൽ എത്തിയത്.പ്രതികളെല്ലാം സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരുമാണ്. പിന്നീട് ലഹരി വിൽപനയിലേക്ക് കടക്കുകയായിരുന്നു.
ബാംഗ്ലൂരിലെ ലഹരിസംഘത്തെ കുറിച്ചും പ്രതികളിൽ നിന്നും ലഹരി വാങ്ങുന്നവരെകുറിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. നാർകോട്ടിക് സെൽ ഡി.വൈ. എസ്.പി പ്രകാശൻ പടന്നയിൽ, താമരശ്ശേരി ഡി.വൈ. എസ്.പി കെ.സുശീർ,ഇൻസ്പെക്ട‌ർ എ. സയൂജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പെട്ട സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ. രാജീവ്ബാബു,
താമരശ്ശേരി എസ്.ഐ എ.അൻവർ ഷാ ' അഡിഷനൽ എസ്. ഐ മാരായ എസ്.നൗഫൽ,, നിരഞ്ചന എസ് ലാൽ,സീനിയർ സി പി ഒ മാരായ എൻ എം ജയരാജൻ, എൻ എം ഷാഫി, കെ.ലിനീഷ്. എം. നാൻസിത്, കെ.കെ.ലിജു, പി.കെ.ലിനീഷ്, എം.ജംഷീന, ബി.അതുൽ ,ബി.എസ്. ശ്യാംജിത്ത്,.. എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.  

Post a Comment

0 Comments