Ticker

6/recent/ticker-posts

കോഴിക്കോട് അരയിടത്ത് പാലം ബസ്സ് മറിഞ്ഞു, നിരവധി പേർക്ക് പരുക്ക്

 കോഴിക്കോട് അരയിടത്ത് പാലം ബേബി ഹോസ്‌പിറ്റലിന് സമീപം ബസ്സ് മറിഞ്ഞ്  നിരവധി പേർക്ക് പരുക്കേറ്റു.

ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഓവർ ബ്രിഡ്ജിന് സമീപമാണ് അപകടം 
പാളയം ബസ് സ്റ്റാൻഡിൽനിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സാണ് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് തലകീഴായി മറിഞ്ഞത്.  
ബസ് മറ്റൊരു വാഹനത്തിൽ തട്ടി മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് ബസിൽ യാത്രചെയ്ത ആളുകളിൽനിന്ന് ലഭിക്കുന്ന വിവരം.ബസ്സിന്റെ മുൻഭാഗം പൂർണമായും തകർന്നു
 

Post a Comment

0 Comments