Ticker

6/recent/ticker-posts

ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ആശുപത്രിയിലേക്ക് മാറ്റി


പാലക്കാട്ട് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഉപ്പുംപാടത്താണ് സംഭവം. തോലന്നൂര്‍ സ്വദേശി ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. ചന്ദ്രികയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് രാജന്‍ സ്വയം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു

തോലന്നൂര്‍ സ്വദേശികളായ ഇരുവരും രണ്ടാഴ്ച മുമ്പാണ് ഉപ്പുംപാടത്ത് ഇരുനിലവീട് വാടകയ്‌ക്കെടുത്ത് താമസം തുടങ്ങിയത്. ബഹളം കേട്ട് ദമ്പതികളുടെ മകള്‍ മുകള്‍ നിലയില്‍ നിന്ന് താഴത്തെ നിലയില്‍ എത്തിയപ്പോഴാണ് ഇരുവരെയും ചോരയില്‍ കുളിച്ച നിലയില്‍ കാണുന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചന്ദ്രിക മരിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നുവെന്നും അപ്പോഴൊക്കെയും രാജന്‍ ചന്ദ്രികയെ മര്‍ദ്ദിച്ചിരുന്നുവെന്നുമാണ് വിവരം  




Post a Comment

0 Comments