Ticker

6/recent/ticker-posts

ജാതി അധിക്ഷേപത്തിനെതിരെ പ്രതിഷേധ സംഗമം


പയ്യോളി :ബിജെപിയുടെ ഉന്നതനായ നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി നടത്തിയ 'ട്രൈബൽ വിഭാഗത്തിന്റെമന്ത്രി ഉന്നതകുലജാത'നാകണമെന്ന പരാമർശം ഭരണഘടനാലംഘനവും സാംസ്കാരികമായി ഉന്നത നിലവാരം പുറത്തുന്ന കേരള ജനതക്ക് അപമാനവു മാണ്.മാത്രമല്ല ഇന്ത്യയുടെ രാഷ്ട്രപതിയായ ദ്രൗപതി മുർമുവിനെയും അപമാനിക്കു കകൂടിചെയ്തിരിക്കുക യാണ് ഇയാൾ. 
ഹിന്ദു സവർണ്ണമേധാവികളുടെദുഷിച്ചു നാറിയ ചിന്തയും പേറിനടക്കുന്ന സുരേഷ് ഗോപി മുൻപും ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.അതുകൊണ്ടുതന്നെ ഇതൊരു നാക്കു പിഴവായി കാണാൻ കഴിയില്ല.ഈ നികൃഷ്ട ജീവിയെ പേറി നടക്കുന്ന പാർട്ടിയാകട്ടെ ഇയാൾക്ക് എല്ലാ പ്രോത്സാഹനവും നൽകുകയാണ്.ജാതി അടിമത്തം നിലനിന്നിരുന്ന കേരളത്തെ മനുഷ്യർ അധിവസിക്കുന്ന സ്ഥലമായി മാറ്റി തീർത്ത ശ്രീനാരായണഗുരുവും, അയ്യങ്കാളിയും, സഹോദരനയ്യപ്പനും, എ കെ ജിയും, ഇ എം എസും ഉൾപ്പെടെയുള്ള മഹാരഥന്മാർ ഉഴുതുമറിച്ച കേരള മണ്ണിനെ ജാതി അഴിമത്തത്തിലേക്ക് തിരിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്ന സുരേഷ് ഗോപിയെ പോലുള്ള കാലചക്രം പിന്നോട്ട് തിരിക്കുന്ന ശക്തികൾക്കെതിരെ നാം നിതാന്ത ജാഗ്രത പുലർത്തേണമെന്ന്  ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം അജീഷ് കൈതക്കൽ പറഞ്ഞു. പട്ടികജാതി ക്ഷേമ സമിതി പയ്യോളി എരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
ഏരിയ പ്രസിഡൻ്റ് കെ സുകുമാരൻ അധ്യക്ഷനായി. ടി കെ ഭാസ്കരൻ, എം വി ബാബു സംസാരിച്ചു. ഏരിയ സെക്രട്ടറി കെ ടി ലിഖേഷ് സ്വാഗതവും ട്രഷറർ കെ എം പ്രമോദ് നന്ദിയും പറഞ്ഞു.




 

Post a Comment

0 Comments