Ticker

6/recent/ticker-posts

റിയാദില്‍ മലയാളി മരിച്ചു മോഷ്ടാക്കളുടെ കുത്തേറ്റെതെന്ന് സംശയം

റിയാദ്: സദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ മോഷ്ടാക്കളുടെ കുത്തേറ്റ് മലയാളി മരിച്ചു. എറണാകുളം മൂവാറ്റുപുഴ സ്വദേശി ഷമീര്‍ അലിയാരാണ് (47) മരിച്ചത്. ഇദ്ദേഹത്തിന്റെ വാഹനവും ഫോണും ലാപ്‌ടോപും പണവും നഷ്ടമായതായാണ് വിവരം. മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് സംശയം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഷുമൈസിയില്‍ കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഷമീര്‍ അലിയാര്‍ റൂമിലെത്തിയിട്ടും വിവരമില്ലാതായതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് സംഭവം അറിയുന്നത്. റൂമില്‍ വെച്ച് മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചതായായാണ് സുഹൃത്തുക്കള്‍ കരുതുന്നത്.  .
മൊബൈല്‍ കടയും വ്യാപാരവുമുള്‍പ്പെടെ മേഖലയിലായിരുന്നു ഷമീറിന്റെ ജോലി ചെയ്തിരുന്നത്. കെ.എം.സി.സി എറണാകുളം എക്‌സിക്യൂട്ടീവ് അംഗമാണ്. മൃതദേഹം റിയാദ് ഷുമൈസി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാകും തുടര്‍ നടപടികള്‍ ഉണ്ടാവുക. ഭാര്യ ഷുമൈസി ആശുപത്രിയില്‍ നഴ്‌സാണ്. മൂന്ന് മക്കളുണ്ട്.  

Post a Comment

0 Comments