പയ്യോളി :നിലവിൽ വളരെ പരിമിതമായ സൗകര്യത്തിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പയ്യോളി ട്രഷറിയ്ക്ക് പുതിയ കെട്ടിടം പണിയുന്നതിനായി റജിസ്ട്രേഷൻ വകുപ്പ് വിട്ടുതരാമെന്ന് പറഞ്ഞ സ്ഥലം എം എൽ എ സന്ദർശിച്ചു . നിലവിൽ തച്ചൻകുന്നിൽ പയ്യോളി സബ് റജിസ്ട്രാർ ഓഫീസ് കെട്ടിടത്തിനോട് ചേർന്നുള്ള സ്ഥലമാണ് പയോളി സബ്ട്രഷറിയ്ക്ക് പെർമിസീവ് സാങ്ഷനായി അനുവദിക്കപ്പെട്ടത്. ഇത് അളന്ന് തിട്ടപ്പെടുത്തി നൽകുന്നതിന് സർവ്വയറെ ചുമതലപ്പെടുത്തി . ട്രഷറിയുടെ നിർമ്മാണത്തിനുള്ള തുക ട്രഷറി വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നും വകയിരുത്താനാകുമെന്ന് ട്രഷറി ഡയറക്ടർ നേരത്തെ അറിയിച്ചിരുന്നെങ്കിലും സ്ഥലം ലഭ്യമല്ലാത്തതിനാലായിരുന്നു പദ്ധതി നീണ്ടു പോയത് . കഴിഞ്ഞ ദിവസം എം എൽ എ യുടെ ഇടപെടലിൻ്റെ ഭാഗമായി ബഹു . റജിസ്ട്രേഷൻ വകുപ്പ് മന്ത്രി വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു സ്ഥലം നൽകുന്നതിന് തീരുമാനമായത് . സീനിയർ സിറ്റിസൺസ് ഉൾപ്പെടെ ട്രഷറിയെ ആശ്രയിക്കുന്ന പയ്യോളിയിലെ ജനങ്ങൾക്ക് ഇത് ഏറെ ആശ്വാസകരമാണ് . എം എൽ എ - യോടൊപ്പം മുൻസിപ്പൽ ചെയർമാൻ വികെ അബ്ദുറഹിമാൻ , കൗൺസിലർ ടി ചന്തു മാസ്റ്റർ , ജില്ലാ റജിസ്ട്രാർ , ട്രഷറി ഓഫീസർ തുടങ്ങിയവർ അനുഗമിച്ചു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.