Ticker

6/recent/ticker-posts

പയ്യോളിയിലെ അശാസ്ത്രിയ വാർഡ് വിഭജനത്തിനെതിരെ യു.ഡി.എഫ് നിയമ പോരാട്ടത്തിന്



പയ്യോളി ഡീലിമിറ്റേഷൻ്റെ ഭാഗമായി പയ്യോളി നഗരസഭയിൽ നടത്തിയ വാർഡു വിഭജനം നിയമാനുസൃതമല്ലന്നും ഇടത് പക്ഷത്തിന് വിജയിച്ചുവരാനായി പല വാർഡുകളും മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വിഭജിച്ചതെന്നും ഇതിനെതിരെ നിയമത്തിൻ്റെ ഏതറ്റം വരെ പോവാനും രാഷ്ട്രീയ പരമായി നേരിടാനും പയ്യോളി മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റി തീരുമാനിച്ചു.
നിലവിലുണ്ടായിരുന്ന പത്ത് ,പതിനൊന്ന് ,
പന്ത്രണ്ട് ഡിവിഷനുകൾ കൂട്ടി ചേർത്ത് കൊണ്ട് അവിടെ ഒരു ഡിവിഷൻ കുറക്കുകയും പതിനാലം ഡിവിഷൻ മാനദണ്ഡങ്ങൾ പാലിക്കാതെ വിഭജിക്കുകയും ചെയ്തു.
ടൗൺ ഡിവിഷനായിരുന്ന ഇരുപത്തി ഒന്നിൽ നിന്ന് കുറച്ചു ഭാഗം ഡിവിഷൻ പതിമൂന്നിലേക്ക് മാറ്റിയപ്പോൾ ,യു.ഡി.എഫിൻ്റെ കുത്തക സീറ്റായിരുന്ന മുപ്പതാം ഡിവിഷനിൽ നിന്ന് പല ഭാഗങ്ങളും അടർത്തിമാറ്റി പല ഡിവിഷനുകളിലേക്കും മാറ്റിയതും രാഷ്ട്രീയ പക്ഷപാതിത്വമാണ്. തീരദേശത്തെ മുപ്പത്തി നാല് ,മുപ്പത്തി അഞ്ചു് ,മുപ്പത്തി ആറ് ഡിവിഷനുകൾ പുനർ ക്രമീകരിച്ച് അവിടെ രണ്ട് ഡിവിഷനുകൾ പുതുതായി കൂട്ടിച്ചേർത്തതിലും മാനദഢങ്ങൾ പാലിച്ചിട്ടല്ല.ഒന്നാം ഡിവിഷനിലെ ഒരു ഭാഗം അതിരുകൾ കൃത്യമായി രേഖപ്പെടുത്താതെ 36-ാം ഡിവിഷനിലേക്ക് മാറ്റുകയും ,
ഇരുപത്തിമൂന്നിലെ ചാലിൽ ഭാഗം ഒരു ഡിവിഷനിലും ഉൾപ്പെടുത്താതെ പട്ടിക തയ്യാറാക്കിയതും സ്വീകാര്യമല്ല. ഈ വിഷയങ്ങൾ മൂന്നാം തിയ്യതിക്കു മുമ്പുതന്നെ പരാതികളായി കലക്ട്രർക്കു മുമ്പാകെ സമർപ്പിക്കാനും ,അവിടെയും നീതി ലഭിക്കാത്ത പക്ഷം കോടതിയിൽ ചോദ്യം ചെയ്യാനും തീരുമാനമായി.
യോഗത്തിൽ യു.ഡി.എഫ് ചെയർമാൻ എ.പി.കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ ,സബീഷ് കുന്നങ്കോത്ത് ,ബഷീർ മേലടി ,പി .എൻ അനിൽ കുമാർ ,അഷറഫ് കോട്ടക്കൽ ,പി .എം ഹരിദാസൻ ,ഇ.ടി.പത്മനാഭൻ ,പി ബാലകൃഷ്ണൻ ,മൂസ മാസ്റ്റർ മടിയാരി ,എസ്.കെ.സമീർ,കൊമ്മുണ്ടാരി അസ്സയിനാർ ,കെ.പി.സി.ഷുക്കൂർ ,എ.സി. സുനൈദ് ,എ .പി .റസാഖ് ,കെ.കെ.ഹമീദ് ,മുജേഷ് ശാസ്ത്രി എന്നിവർ പങ്കെടുത്തു.
യോഗത്തിൽ യു.ഡി.എഫ് കൺവീനർ പുത്തുക്കാട്ട് രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments