Ticker

6/recent/ticker-posts

പയ്യോളിയിൽ വനിതാ കൗൺസിലറുടെ വീടിനു നേരെ ആക്രമണം:ജനൽ ചില്ലുകളും ,മെയിൻ സ്വിച്ചും തകർത്തു

 
 പയ്യോളി:നഗരസഭ കൗൺസിലർ  
 സി.പി ഫാത്തിമയുടെ റീഹാസ് എന്ന വീടിനു നേരെ ആക്രമണം.ദേശീയ പാതയിൽ പെരുമാൾ പുരത്തെ
വീടിൻ്റെ മുൻ ഭാഗത്തെ ജനൽ ചില്ലുകൾ തകർക്കുകയും വീടിൻ്റെ സൈഡിലുണ്ടായിരുന്ന മെയിൻ സ്വിച്ച് നശിപ്പിക്കുകയും ചെയ്തു.
വ്യാഴാഴ്ച രാത്രി 10.45ഓടെയായിരുന്നു സംഭവം.വീട്ടിൽ ഫാത്തിമയും സഹായിയായ ഒരു സ്ത്രീയും മാത്രമേ ഉണ്ടായിരുന്നുള്ളു.വീടിൻ്റെ കോളിങ്ങ് ബെൽ തുടർച്ചയായി അടിച്ചു പിടിക്കുകയായിരുന്നു.രണ്ട് സ്ത്രീകൾ മാത്രമായതിനാൽ വാതിൽ തുറന്നില്ല.
 ഇവർ ജനവാതിലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ആരെയും കണ്ടില്ല. കുറച്ചു സമയത്തിന് ശേഷം
 പുറത്ത് നിന്ന് വൻ ശബ്ദം   കേട്ടു. ജനവാതിൽ ചില്ലുകൾ അടിച്ചു  പൊളിക്കുന്ന ശബ്ദമാണെന്നു മനസ്സിലായി.തുടർന്ന് ഒരു ബന്ധുവിനെ ഫോണിലൂടെ വിവരമറിയിച്ചു.
 ബന്ധു സ്ഥലത്തെത്തിയപ്പോൾ ഒരാൾ ബൈക്കുമായി  വീടിന് പുറത്തു കണ്ടതായും  
 സ്കൂട്ടറിൽ കയറി രക്ഷപ്പെട്ടതായും പറയുന്നു.  
പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചു


 

Post a Comment

0 Comments