Ticker

6/recent/ticker-posts

കോഴിക്കോട് മെഡിക്കൽ കോളേജ് ഒ പി ടിക്കറ്റിന് 10 രൂപ നിരക്കില്‍ ഫീസ് ഈടാക്കാന്‍ തീരുമാനം

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് 10 രൂപ നിരക്കില്‍ ഫീസ് ഈടാക്കാന്‍ തീരുമാനം. ഡിസംബര്‍ ഒന്നു മുതല്‍ തീരുമാനം നിലവില്‍ വരും
ജില്ലാ കളക്ടർ സ്നേഹികുമർ സിംഗിൻ്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. മെഡിക്കൽ കോളജ് ആശുപത്രി ഐ എം സി എച്ച് ഡെൻ്റൽ കോളജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളിൽ ഒ.പി ടിക്കറ്റ് നിരക്ക് ബാധകമാണ്.മെഡിക്കൽ കോളജ് ആശുപത്രിയുടെ ദൈനം ദിന പ്രവർത്തനങ്ങൾക്കും വികസന പ്രവർത്തികൾക്കും മറ്റുമുള്ള ചെലവ് വലിയ തോതിൽ വർധിച്ച സാഹചര്യത്തിൽ അതിനുള്ള സാമ്പത്തിക സ്രോതസ് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി വികസന സമിതി ഇത്തരം ഒരു തീരുമാനം കൈകൊണ്ടിരിക്കുന്നത്.
 

Post a Comment

0 Comments