Ticker

6/recent/ticker-posts

കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ മുപ്പതാം വാർഷികം ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു.



പയ്യോളി കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ മുപ്പതാം വാർഷികം ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ  ആചരിച്ചു. രക്തസാക്ഷികൾക്കഭിവാദ്യമ ർപ്പിച്ച്മുഴുവൻയൂണിറ്റുകളിലുംപതാകയുയർത്തി പ്രഭാതഭേരി നടത്തി. വൈകീട്ട് പയ്യോളി എ കെ ജി മന്ദിരത്തിന് സമീപ ത്തുനിന്നും ബാൻ്റ് മേളങ്ങളുടെ അകമ്പ ടിയോടെ ആരംഭിച്ച യുവജന റാലി പൊതു സമ്മേളന നഗരിയായ ബീച്ച് റോഡിൽ സമാപിച്ചു. പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം ഷിജു ഖാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് സി ടി അജയ്ഘോഷ് അധ്യക്ഷനായി. സിപിഐ   എം ഏരിയ സെക്രട്ടറി എം പി ഷിബു, ബ്ലോക്ക് സെക്രട്ടറി പി അനൂപ്, ഒലീന എന്നിവർ സംസാരിച്ചു. അഖിൽ അയനിക്കാട് സ്വാഗതവും എ കെ വൈശാഖ് നന്ദിയും പറഞ്ഞു.

 

Post a Comment

0 Comments