Ticker

6/recent/ticker-posts

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച പണം ആവശ്യപ്പെട്ടതിനെ തുടർന്ന് വടിവാൾ വീശി ഭീഷണിപ്പെടുത്തി

കൊച്ചി:ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച പണം ആവശ്യപ്പെട്ടതിനെ തുടർന്ന് വടിവാൾ വീശി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ കടവന്ത്ര ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ദേവൻ എന്നയാളാണ് പിടിയിലായത് ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടപ്പോഴാണ് വടിവാൾ
ഉയർത്തി ഹോട്ടൽഉടമയെ ഭീഷണിപ്പെടുത്തിയത് 
നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ് ' ഞായറാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം . ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തിയ ദേവനും സുഹൃത്തും ബിരിയാണി ഓർഡർ ചെയ്തു.  
ഭക്ഷണം കഴിച്ച ശേഷം പണം ചോദിച്ചപ്പോഴാണ് രോഷാകുലനായ ദേവൻ ഹോട്ടൽ ഉടമയോട് കയർത്തത് അതിനിടെ ഇയാൾ  അരയിൽ നിന്ന് വടിവാൾ ഊരി ഇത് ഹോട്ടലിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട് പ്രതി ലഹരിയിൽ ആണെന്ന് സംശയിച്ചതിനാൽ കടയുടെ ഉടമ കൂടുതൽ പ്രതികരിക്കാൻ ശ്രമിക്കാതെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു  

Post a Comment

0 Comments