Ticker

6/recent/ticker-posts

സിഒഡിയുടെ 35മത് വാർഷികാഘോഷം: ഫ്ലാഷ് മോബ് നടത്തി


തിരുവമ്പാടി: ഡിസംബർ 2ന് തിരുവമ്പാടിയിൽ നടക്കുന്ന സിഒഡിയുടെ (സെന്റർ ഫോർ ഓവറോൾ ഡെവലപ്പ്മെന്റ്) 35മത് വാർഷികത്തിന്റെ പ്രചരണാർത്ഥം കൈതപ്പൊയിൽ ലിസ്സ കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിന്റെ സഹകരണത്തോടെ തിരുവമ്പാടി അങ്ങാടിയിൽ ഫ്ലാഷ് മോബ് നടത്തി. 
 
എകെസിസി തിരുവമ്പാടി യൂണിറ്റ് പ്രസിഡന്റ്‌ രാജൻ ചെമ്പകം, സെക്രട്ടറി തോമസ് പുത്തൻപുരക്കൽ, ട്രഷറർ സണ്ണി പുതുപ്പറമ്പിൽ, രൂപത സെക്രട്ടറി 
പ്രിൻസ് തിനംപറമ്പിൽ, ഇടവക ട്രസ്‌റ്റിമാരായ ബൈജു കുന്നുംപുറത്ത്, റിജേഷ് മാങ്ങാട്ട്, ജോഫി നടുപറമ്പിൽ, ലിസ്സ കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഷൈജു അതിരമ്പുഴ,  വിദ്യാർത്ഥികളായ ആകാശ് മാത്യു, 
ആൽബിൻ റോയ്, 
മരിയറ്റ് സെബാസ്റ്റ്യൻ, 
ആർച്ച ഷാജി
പ്രോഗ്രാം കോർഡിനേറ്റർ ജോയി കെസി, പ്രൊജക്റ്റ്‌ ഓഫീസർ സിദ്ധാർഥ് എസ് നാധ് , പ്രോഗ്രാം കൺവീനർ സന്ദീപ് കളപ്പുരക്കൽ എന്നിവർ നേതൃത്വം നൽകി.

ഡിസംബർ 2ന് രാവിലെ 9ന് പാരീഷ് ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. താമരശ്ശേരി രൂപത മെത്രാൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിക്കും. സാമൂഹ്യ- സാംസ്കാരിക മേഖലയിലെ പ്രമുഖരും ജനപ്രതിനിധികളും ആശംസകൾ അർപ്പിക്കും. അതിനുശേഷം തിരുവമ്പാടി ടൗണിൽ ഘോഷയാത്ര നടക്കും.

Post a Comment

0 Comments