തിക്കോടി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിക്കോടി യൂണിറ്റ് വാർഷിക കൺവെൻഷൻ നടത്തി .തിക്കോടി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 75 പിന്നിട്ട അക്കം വീട്ടിൽ നാരായണി, വി.ടി ഗോപാലൻ എന്നീ പെൻഷൻകാരെ ബ്ലോക്ക് സെക്രട്ടറി എ. കെ ജനാർദ്ദനൻ ആദരിച്ചു. പോലീസിൽ നിന്നും വിരമിച്ച വിജയൻ കോഴിപ്പുറത്തിനെ ബ്ലോക്ക് സംസ്കാരിക വേദി കൺവീനർ ഇബ്രാഹീം തിക്കോടി മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. തുടർന്ന് തൃക്കോട്ടൂർ, പുറക്കാട് ഭാഗങ്ങളിലെ അവശത അനുഭവിക്കുന്ന രണ്ടു കുടുംബങ്ങൾക്ക് കൈത്താങ്ങ് ധന സഹായം ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ പത്മനാഭൻ മാസ്റ്റർ കൈമാറി
കൺവെൻഷൻ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓ ക്കെ ഫൈസൽ ഉദ്ഘാടനം ചെയ്തു .പെൻഷൻകാരുടെ സാന്നിധ്യം പൊതുരംഗത്തും സജീവമാക
ണമെന്നും, മറ്റു സംഘടനകളുമായി കൈകോർത്ത് സാമൂഹ്യ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് പി ടി ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു .ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് കെ.ശശി ധരൻമാസ്റ്റർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് കൗൺസിലർ കെ. കെ രാജൻ, യൂണിറ്റ് ട്രഷറർ വി.ടി ഗോപാലൻ മാസ്റ്റർ ,സെക്രട്ടറി ബാബു പടിക്കൽ, ജോ.സെക്രട്ടറി ടി.എൻ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.