പേരാമ്പ്ര : രാജ്യത്തെ മത്സര പരീക്ഷകൾ കുറ്റമറ്റാതാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു.
മത്സര പരീക്ഷകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു ക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സുതാര്യത ഉറപ്പു വരുത്താൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പേരാമ്പ്രയിൽ സമാപിച്ച വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു.
പി എസ് സി റാങ്ക് ലിസ്റ്റുകളിലെ ഉദ്യോഗ നിയമനത്തിലെ കാലതാമസം ഒഴിവാക്കാൻ സർക്കാർ ജാഗ്രത പാലിക്കണം. സർക്കാറിൻ്റെ വിവിധ വകുപ്പുകളിലേക്കുള്ള താൽക്കാലിക ഉദ്യോഗ നിയമനങ്ങളിൽ പിഎസ് സി റാങ്ക് ലിസ്റ്റിൽ നിന്നുള്ളവരെ കണ്ടെത്താൻ നടപടി വേണമെന്നും ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു.
പേരാമ്പ്ര ഐ ഡി സി ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് കെ അബ്ദുൽനാസർ മദനി അധ്യക്ഷത വഹിച്ചു. വിസ്ഡം മദ്റസ പൊതുപരീക്ഷയിൽ ജില്ലയിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാരങ്ങൾ ടി. കെ അഷ്റഫ് വിതരണം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ ജമാൽ മദനി പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് മുജാഹിദ് ബാലുശ്ശേരി, ട്രഷറർ സി. പി സാജിദ്, സഹഭാരവാഹികളായ വി.കെ ഉനൈസ് സ്വലാഹി, കെ.പി.പി ഖലീലുറഹ്മാൻ, ടി.ടി കാസിം, ഒ.കെ അബ്ദുല്ലത്തീഫ്, ഒ റഫീഖ് മാസ്റ്റർ, പൂനത്തിൽ മജീദ് മാസ്റ്റർ, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് ടി.എൻ ഷക്കീർ സലഫി, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ വൈസ് പ്രസിഡണ്ട് ഫാഇസ് പേരാമ്പ്ര എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി വി.വി ബഷീർ സ്വാഗതവും അസി. സെക്രട്ടറി മൊയ്തു മേനിക്കണ്ടി നന്ദിയും പറഞ്ഞു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.