Ticker

6/recent/ticker-posts

പതിയാരക്കര നേഷൻസ് ലീഗ്: പോർച്ചുഗൽ ഗ്ലാഡിയേറ്റേഴ്സിന് കിരീടം


​മണിയൂർ : ലഹരിക്കെതിരെ സന്ദേശമുയർത്തി പതിയാരക്കരയിലെ ചെറുപ്പക്കാർ സംഘടിപ്പിച്ച 'പതിയാരക്കര നേഷൻസ് ലീഗ്' ഫുട്ബോൾ ടൂർണമെന്റിൽ പോർച്ചുഗൽ ഗ്ലാഡിയേറ്റേഴ്സ് കിരീടം ചൂടി. നവോദയ സോറോ (Zoro) ടർഫിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ സ്പെയിൻ ബ്രദേഴ്സ് അനക്കരയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് പോർച്ചുഗൽ ജേതാക്കളായത്.
​യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റി കായികരംഗത്തേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് നാട്ടിലെ യുവാക്കൾ ഈ ടൂർണമെന്റ് ഒരുക്കിയത്. വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

Post a Comment

0 Comments