Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ മസ്തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ നടേരിയില്‍ അമീബിക് മസ്തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്തു. നടേരി സ്വദേശിയായ 49കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളിപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്
നടേരി 21ാം വാര്‍ഡിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. വീടുവിട്ട് പുറത്തെവിടെയെങ്കിലും പോയതായി വിവരമില്ല. ജലാശയങ്ങളില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തതായും റിപ്പോര്‍ട്ടില്ലെന്നാണ്  അന്വേഷണത്തിൽ ലഭ്യമായ വിവരം ഇവിടുത്തെ കിണറിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

രോഗബാധ റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്ന് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. രോഗം റിപ്പോര്‍ട്ടു ചെയ്ത സ്ഥലത്തെ പരിസരപ്രദേശങ്ങളില്‍ ക്ലോറിനേഷന്‍ നടത്തി ബോധവത്കരണ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments