Ticker

6/recent/ticker-posts

കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

 




മണ്ണാർക്കാട്: മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ വെച്ച് കുട്ടികളെ പരസ്യമായി അപമാനിച്ച സംഭവത്തിൽ മുൻമന്ത്രി കെ.ടി ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടികളോട് അക്ഷരം അറിയില്ലേ എന്ന് ചോദിച്ച് ശാസിക്കുന്നതും, വിദ്യാർത്ഥിയുടെ ചെവിയിൽ നുള്ളുന്നതുമായ ദൃശ്യങ്ങൾ വാർത്താമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാറാണ് അടിയന്തരമായി സ്വമേധയാ കേസെടുത്തത്.


മേൽവിലാസം തെറ്റിച്ചതിന് പരസ്യ ശാസന

മണ്ണാർക്കാട് നഗരസഭയുടെ 19, 20, 22 വാർഡുകളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കായി സംഘടിപ്പിച്ച 'മെറിറ്റ് ഈവനിംഗ്' പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കെ.ടി ജലീൽ. ചടങ്ങിനിടെ ഹിന്ദിയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അദ്ദേഹം വേദിയിലേക്ക് വിളിച്ചുവരുത്തുകയും, മാതാപിതാക്കളുടെ പേരും സ്വന്തം വിലാസവും പ്ലാറ്റ്ഫോമിൽ ഹിന്ദിയിൽ എഴുതാൻ ആവശ്യപ്പെടുകയും ചെയ്തു.


ഇതിൽ കുട്ടികൾ ചെറിയ പിഴവുകൾ വരുത്തിയപ്പോഴാണ് മുൻമന്ത്രി മോശമായി പെരുമാറിയത്. തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ? അക്ഷരമറിയില്ലേ' എന്ന് ചോദിച്ച് സദസ്സിന് മുന്നിൽ വെച്ച് കുട്ടികളെ ശാസിക്കുകയും മാനസികമായി തളർത്തുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു എന്നാണ് പ്രധാന ആരോപണം. വിദ്യാർത്ഥികളെ പരസ്യമായി അപമാനിച്ച ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Post a Comment

0 Comments