Ticker

6/recent/ticker-posts

വയോജനങ്ങൾക്കായി യോഗ ആയുഷ് ക്ലബ്ബ് തുടങ്ങും



അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചു പയ്യോളി നഗരസഭ താലൂക്ക് ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ജൂൺ 23 ചൊവ്വാഴ്ച യോഗ പരിശീലനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി സിന്ധു കെ ടി ഉദ്‌ഘാടനം നിർവഹിച്ചു. ശ്രീ എം വി ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ രാജേഷ് എൻ സ്വാഗതം പറഞ്ഞു. സീനിയർ മെഡിക്കൽ ഓഫീസർ ഡോ ഹൈറുന്നിസ എൻ കെ വയോജന ക്ഷേമ പദ്ധതി വിശദീകരിച്ചു . ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി വിനീത സോമൻ, ആശുപത്രി മാനേജ്‌മന്റ് കമ്മിറ്റി അംഗം ശ്രീ.മോഹനൻ മാസ്റ്റർ എം. കെ. , ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ ജയരാജ് കെ. ,ആയുഷ് പി എച്ച് സി ഹോമിയോപ്പതി അയനിക്കാട് മെഡിക്കൽ ഓഫീസർ ഡോ. സുനിത ശ്രീധർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ക്യാമ്പ് കൺവീനർ ഡോ. അമൃത ആർ ചടങ്ങിൽ നന്ദി പറഞ്ഞു. അരിക്കുളം ആയുഷ് വെൽനസ് സെന്റർ യോഗ ഇൻസ്റ്റക്ടർ ഡോ അമൃത നാരായണൻ യോഗ പരിശീലനം നടത്തിന് രോഗ സ്പെഷ്യലിസ്റ് മെഡിക്കൽ ഓഫീസർ ഡോ യാസ്മിന ഭീഗം യോഗ ഇൻസ്ട്രക്ടർ ഡോ ഐശ്വര്യ, റൻസിമോൾ മാത്യു (വടകര നഗരസഭ സർക്കാർ ആയുർ വേദ ആശുപത്രി) എന്നിവരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് ,ബിപി പ്രമേഹ പരിശോധനയും, വൈദ്യ പരിശോധനകളും നടത്തി. വയോജന ക്ഷേമ പദ്ധതി നടത്താൻ തീരുമാനിച്ചു

Post a Comment

0 Comments