Ticker

6/recent/ticker-posts

അച്ഛൻ മരണപ്പെട്ടതിനാൽ വീട് പണി പൂർത്തിയാക്കാൻ കഴിയാതിരുന്ന കൂട്ടുകാരിക്ക് സ്നേഹ ഭവനമൊരുക്കി എൻ എസ് എസ് വോളണ്ടിയർമാർ


 പഠനത്തിനിടയ്ക്ക് അച്ഛൻ മരണപ്പെട്ടതിനാൽ വീട് പണി പൂർത്തിയാക്കാൻ കഴിയാതിരുന്ന കൂട്ടുകാരിക്ക് സ്നേഹ ഭവനമൊരുക്കി എൻ എസ് എസ് വോളണ്ടിയർ മേപ്പയ്യൂർ ഗവഃ വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം എൻ എസ് എസ് വോളണ്ടിയർമാരാണ് വിളയാട്ടൂരിലെ പ്രാദേശിക സമിതി യോടൊപ്പം സഹകരിച്ച് പരേതനായ മുണ്ടപ്രാണ്ടി മീത്തൽ പ്രകാശൻ്റെ കുടുംബത്തിന് വീടൊരുക്കിയത് . സ്‌കൂൾ ഡി സി ബുക്‌സുമായി സഹകരിച്ച് പ്രസിദ്ധീകരിച്ച " ഗാന്ധി എന്ന പാഠശാല " എന്ന പുസ്തകത്തിൻ്റെ ആയിരം കോപ്പികൾ നാട്ടിൽ വിൽപ്പന നടത്തിയും ബിരിയാണി ചലഞ്ചും, ആക്രി ചലഞ്ചും തട്ടുകട നടത്തിയുമാണ് എൻ എസ് എസ് വള ണ്ടിയർമാർ വീട് നിർമാണത്തിന് ധനസമാഹരണം നടത്തിയത്. വിളയാട്ടൂരിൽ നടന്ന വീടു കൈമാറൽ ചടങ്ങിൻ്റെ ഉദ്ഘാടനം മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ടി നിബിത നിർവ്വഹിച്ചു. എൻ എസ് എസ് റീജിയണൽ കോർഡിനേറ്റർ ശ്രീ.എസ് ശ്രീചിത്ത് താക്കോൻ കൈമാറി. സ്‌കൂൾ പി.ടി എ പ്രസിഡണ്ട് വി.പി ബിജു അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷാജു സി.എം പദ്ധതി വിശദീകരണം നടത്തി.കെ എം സത്യചന്ദ്രൻ റിപ്പോർട്ടും കെ എം രാജേന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. PTA വൈസ് പ്രസിഡണ്ട് കെ എം എ അസീസ് എസ് എം എസി ചെയർമാൻ ഷബീർ ജന്നത്ത്, വാർഡ് മെമ്പർ അനുജ കെ , സ്‌കൂൾ പ്രിൻസിപ്പൽ എം സക്കീർ, എൻ എസ് എസ് പയ്യോളി ക്ലസ്റ്റർ കോർഡിനേറ്റേർ ശ്രീജിത്ത് പി ,എ സുബാ ഷ് കുമാർ ,ഗായത്രി പി. ടി എന്നിവർ സംസാരിച്ചു. പി പ്രകാശൻ സ്വാഗതം പറഞ്ഞ യോഗത്തിൽ പി. കെ ശശിധരൻ നന്ദി പറഞ്ഞു.

Post a Comment

0 Comments