Ticker

6/recent/ticker-posts

നരിക്കുനി എരവണ്ണൂർ ഭാഗങ്ങളിൽ മഴക്കെടുതി; തെങ്ങുകൾ കടപുഴകി, വീടിന് മിന്നലേറ്റു, വയോധികന് പരിക്ക്



നരിക്കുനി: ഇന്നലെ വൈകിട്ടോടെ പ്രദേശത്തുണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും വ്യാപകമായ നാശനഷ്ടങ്ങൾ . നരിക്കുനി വാര്യംവീട്ടിൽ മാധവൻ നായരുടെ വീടിന് മിന്നലേറ്റതിനെ തുടർന്ന് ഇദ്ദേഹത്തിന് പരിക്കേറ്റു.
മിന്നലിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തി തകരുകയും, ഭിത്തിയിലെ കല്ല് തെറിച്ചുവീണുമാണ് മാധവൻ നായർക്ക് പരിക്കേറ്റത്. വീടിന്റെ വയറിംഗും ഇലക്ട്രോണിക് ഉപകരണങ്ങളും പൂർണ്ണമായും നശിച്ച നിലയിലാണ്. കൂടാതെ വീട്ടിലെ വളർത്തുകോഴികൾ മിന്നലേറ്റ് ചത്തതായും റിപ്പോർട്ടുണ്ട്.
ശക്തമായ കാറ്റിലും മഴയിലും പെട്ട് എരവണ്ണൂർ നെട്ടോടി താഴത്ത് തെങ്ങ് കടപുഴകി വീണു. പാലത്ത് പുനത്തിൽ ഇബ്രാഹിമിന്റെ വീട്ടുമുറ്റത്തെ തെങ്ങും ശക്തമായ കാറ്റിൽ കടപുഴകി വീണു.
പ്രദേശത്തെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു 

Post a Comment

0 Comments