Ticker

6/recent/ticker-posts

കൊല്ലം ചിറക്ക് സമീപം വിറകു പുരക്ക് തീ പിടിച്ചു

കൊയിലാണ്ടി:കൊല്ലം ചിറക്ക് സമീപം വിറകു പുരക്ക് തീ പിടിച്ചു
 ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് കൊല്ലം ചിറക്ക് പറിഞ്ഞാറ് വശത്തുള്ള സ്വപ്നാ നിവാസിൽ രാജീവന്റെ വീടിനോട് ചേർന്നുള്ള വിറകുപുരയിൽ കൂട്ടിയിട്ട് തേങ്ങക്കും വിറകിനും തീ പിടിച്ചത്.
 വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോൾ വീട്ടിലെ വെള്ളം ഉപയോഗിച്ച് തീ ഭാഗികമായി അണച്ചിരുന്നു.
ശേഷം സേന പ്രവർത്തിച്ച് തീപൂർണ്ണമായും കണക്കുകയും ചെയ്തു.
 അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ 
SFRO സജിൻ എസ്എസ്, FRO മാരായ രതീഷ് കെ എൻ L,നിധിപ്രസാദ് ഇ എം, അനൂപ് എൻ പി, ഇന്ദ്രജിത്ത് ഐ, ഹോംഗാർഡ് മാരായ രാജേഷ് കെ പി, എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.

Post a Comment

0 Comments