Ticker

6/recent/ticker-posts

ഹൈവേ നിർമ്മാണം; ഗതാഗതക്കുരുക്ക് പരിഹരിക്കണം: എസ്ഡിപിഐ



വടകര:ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് അഴിയൂർ മുതൽ പാലോളിപ്പാലം വരെയുള്ള ഗതാഗതാക്കുരുക്ക് വേനൽ മഴയോടെ രൂക്ഷമായി കൊണ്ടിരിക്കുകയാണെന്നും വാഹനങ്ങളുടെ റൂട്ട് നിർണ്ണയിക്കുന്നതിലെ ജാഗ്രതക്കുറവ് അപകടം സൃഷ്ടിക്കുന്നുണ്ടെന്നും എസ് ഡി പി ഐ വടകര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റഊഫ് ചോറോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ബസ് കാത്തിരുന്ന വായോധികൻ മുക്കാളിയിൽ ബസ് അപകടത്തിൽ മരണപ്പെട്ടത് കരാർ കമ്പനിയുടെ അശ്രദ്ധയാണ് കാരണം.
ഇപ്പോഴും ഹൈവേ നിർമ്മാണം അനന്തമായി നിളുകയാണ്,മഴക്കാല പൂർവ്വ ക്രമീകരണങ്ങൾ നടത്താതെ വേനൽ മഴയിൽ തന്നെ ഹൈവേയിൽ ഗതാഗതക്കുരുക്കും അപകടങ്ങളും നടക്കുകയാണ്.
ഹൈവേയുടെ സർവീസ് റോഡുകൾ കുറ്റമറ്റതാക്കുകയും മഴവെള്ളം ഒഴുകി പോവാനുള്ള അഴുക്കുചാലുകൾ ക്രമീ കരിക്കുകയും ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചും കുണ്ടും കുഴിയും ചളിയും നിറഞ്ഞ റോഡുകൾ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Post a Comment

0 Comments