കൊൽക്കത്ത: പശ്ചിമ ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജൂറിഡിക്കൽ സയൻസസിലെ (WBNUJS) ഒന്നാം വർഷ വിദ്യാർത്ഥിയായ മലയാളിയെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പാലാരിവട്ടം സ്വദേശി ജുവൽ ജോസ് ജെബിൻ ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് മരണവിവരം ബന്ധുക്കൾക്ക് ലഭിക്കുന്നത്. തുടർന്ന് ജുവലിന്റെ കുടുംബം കൊൽക്കത്തയിലേക്ക് പുറപ്പെട്ടു. വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് എങ്ങനെയാണ് വീണതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തിൽ കൊൽക്കത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
ഹോസ്റ്റൽ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്. സഹപാഠികളിൽ നിന്നും സർവ്വകലാശാല അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം മാത്രമേ മരണത്തിലെ ദുരൂഹത നീങ്ങുകയുള്ളൂ. നിയമ പഠനത്തിൽ മികവ് പുലർത്തിയിരുന്ന ജുവലിന്റെ അപ്രതീക്ഷിത വിയോഗം സഹപാഠികളെയും നാടിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.