Ticker

6/recent/ticker-posts

ദേശീയപാതയിൽ ലോറി ബൈക്കിലിടിച്ച് അപകടം; യുവാവിനും യുവതിക്കും ദാരുണാന്ത്യം


ആലപ്പുഴ: ദേശീയപാതയിൽ വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. അർത്തുങ്കൽ അരീപറമ്പ് സ്വദേശി അഖിൽ കൃഷ്ണ (22), ചേർത്തല കുറുപ്പംകുളങ്ങര സ്വദേശി അച്ചു എസ് ദാസ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.50-ഓടെയായിരുന്നു അപകടം.
അപകടം നടന്നത് ഇങ്ങനെ:
ദേശീയപാതയിൽ നിന്ന് സർവീസ് റോഡിലേക്ക് തിരിയുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ പെൺകുട്ടിയുടെ തലയിലൂടെ ലോറി കയറിയിറങ്ങി. അച്ചു സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പരിക്കേറ്റ അഖിലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Post a Comment

0 Comments