Ticker

6/recent/ticker-posts

കേരള പോലീസിന്റെ ഹോപ്പ് പദ്ധതിയുടെ ഭാഗമായി എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്കായി മോട്ടിവേഷൻ പ്രോഗ്രാമും പരീക്ഷാ പരിശീലനവും സംഘടിപ്പിച്ചു

കേരള പോലീസിന്റെ ഹോപ്പ് പദ്ധതിയുടെ ഭാഗമായി എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്കായി മോട്ടിവേഷൻ പ്രോഗ്രാമും പരീക്ഷാ പരിശീലനവും സംഘടിപ്പിച്ചു. കോഴിക്കോട് റൂറൽ സോഷ്യൽ പോലീസിംഗ് ഡിവിഷൻ ഹോപ്പ് പദ്ധതിക്ക് കീഴിൽ പരീക്ഷാ പഠനം നടത്തിവരുന്ന 60 ഓളം വിദ്യാർഥികൾക്കാണ് വടകര യൂണിവേഴ്സൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് ക്ലാസ് നടന്നത്. കോഴിക്കോട് റൂറൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ ചന്ദ്രൻ AP ചടങ്ങ് ഉദ്ഘാടനം ചെയ്തു .തുടർന്ന് കുട്ടികൾക്കായി ശ്രീ സുമേഷ് മോട്ടിവേഷൻ ക്ലാസ് നയിച്ചു. ജനമൈത്രി പോലീസ് ADNO, രഞ്ജിഷ് Asi അധ്യക്ഷത വഹിച്ച ചടങ്ങിൽ Hope ADNO ദിലീപ് ASI സ്വാഗതവും വിവേക് SI (SPG) നന്ദിയും കോളേജ് പ്രിൻസിപ്പൽ മഹേഷ്. പി ആശംസയും അറിയിച്ചു. പരീക്ഷാ - ഭയം, ആത്മവിശ്വാസമില്ലായ്മ, കൃത്യനിഷ്ഠതയില്ലായ്മ തുടങ്ങിയ പഠന ബുദ്ധിമുട്ടികളെ മറികടക്കാൻ പോലീസിന്റെ Project - Hope ഏറെ സഹായമാവുന്നുവെന്ന് പഠിതാക്കൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

Post a Comment

0 Comments