Ticker

6/recent/ticker-posts

ഫോൺ തിരിച്ചടവ് മുടങ്ങി: താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, ക്രൂരമർദ്ദനം


കോഴിക്കോട്: മൊബൈൽ ഫോണിന്റെ മാസത്തവണ മുടങ്ങിയതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് താമരശ്ശേരിയിൽ യുവാവിന് നേരെ ആക്രമണം. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാനെയാണ് (41) ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിക്കുകയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്. സംഭവത്തിൽ മൂന്ന് പേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.
കൊടുവള്ളിയിലെ ഒരു കടയിൽ നിന്നും ടിവിഎസ് ഫൈനാൻസ് വഴി അബ്ദുറഹ്മാൻ 36,000 രൂപയുടെ ഫോൺ വാങ്ങിയിരുന്നു. ഇതിന്റെ മൂന്നാമത്തെ ഇൻസ്റ്റാൾമെന്റ് മുടങ്ങിയതാണ് അക്രമത്തിലേക്ക് നയിച്ചത്.
 വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. മറ്റൊരാളുടെ പേരിൽ ഫോൺ ചെയ്ത് അബ്ദുറഹ്മാനെ താമരശ്ശേരി ചുങ്കത്തെ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

ആക്രമണം: സ്ഥലത്തെത്തിയ അബ്ദുറഹ്മാനെ പ്രതികൾ താർ ജീപ്പിലേക്ക് ബലമായി വലിച്ചുകയറ്റാൻ ശ്രമിച്ചു. ഇതിൽ നിന്ന് കുതറിമാറിയ യുവാവിനെ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ അബ്ദുറഹ്മാൻ പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

Post a Comment

0 Comments